മുഖ്യമന്ത്രിയുടെ പ്രസ് മീറ്റിൽ വിചിത്ര നടപടി; ചോദ്യം ചോദിക്കുന്നവരെ പകർത്താൻ ക്യാമറയുമായി പിആർഡി

insight kerala

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്ന ഹാളിൽ വിചിത്രമായ നടപടി. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ പകർത്തിയെടുക്കാൻ ക്യാമറ സ്ഥാപിച്ചു. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ വാർത്താസമ്മേളനം നടക്കുന്ന കോൺഫറൻസ് ഹാളിലാണ് മാധ്യമങ്ങൾക്ക് അഭിമുഖമായി ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഇക്കാര്യം വിവാദം ആകുമെന്ന് മനസ്സിലായതോടെ വാർത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ പിആർഡി ജീവനക്കാർ ക്യാമറ അവിടെ നിന്ന് മാറ്റുകയായിരുന്നു.

എകെജി സെൻററിൽ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പടെ വാർത്താസമ്മേളനം നടക്കുന്ന ഹാളിൽ മാധ്യമപ്രവർത്തകരെ പകർത്തിയെടുക്കാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സമാനരീതിയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തില്യം പിന്തുടരാൻ നീക്കം നടത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article