പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര സ്ത്രീകളെ അധിക്ഷേപിച്ചുള്ള പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോൺ. പ്രസ്താവനയിൽ താൻ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും ബുദ്ധിമുട്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ആക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു
“തനിക്കെതിരായ ചില പ്രസ്താവന കണ്ടപ്പോൾ പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയത് അവരാണെന്ന് തോന്നിപ്പോകും. യുഡിഎഫിന്റെ ഫ്ലാഷ് പദ്ധതിയാണ് പ്രിയദർശിനി സൗജന്യ യാത്ര. അത് തുടരുക തന്നെ ചെയ്യും. സ്ത്രീകളോട് ഒരുതരത്തിലുള്ള വിവേചനവും ഇല്ലാതെയാണ് പെരുമാറുന്നത്. പ്രിയദർശിനി പദ്ധതി സർക്കാരിന്റെ ശിശുവാണ് അതിനെ നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകും. സൗജന്യ യാത്ര കെഎസ്ആർടിസിക്ക് ബാധ്യതയല്ല. സർക്കാർ ഇതിനോടകം KSRTC ക്ക് തുക നൽകിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.”സിപി ജോൺ പറഞ്ഞു
ബ

