കനത്ത മഴയെ തുടർന്ന് ഇന്ന് PSC പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കാണ് ഇന്ന് പിഎസ്സി പരീക്ഷ എഴുതാൻ കഴിയാത്തത്. ഈ ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു.
