സുഗതന് ഹാജരാകുന്നതിൽ 6 മാസം അവധി, സ്വതന്ത്രൻ പിന്തുണച്ചു; അയോ​ഗ്യത ഭീഷണി മറികടന്ന് ബിജെപി

insight kerala

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലുള്ള വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്‍റെ  അവധി അപേക്ഷ അംഗീകരിച്ച് കൌണ്‍സിൽ യോഗം. സു​ഗതന് കൗൺസിലിൽ ഹാജരാകുന്നതിൽ ആറ് മാസത്തേക്ക് അവധി നൽകിയതായി കൗൺസിൽ യോ​ഗം അം​ഗീകരിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. 51 പേർ അം​ഗീകരിച്ചെന്ന് മേയർ അറിയിച്ചു. സ്വതന്ത്ര കൌണ്‍സിലര്‍ സുധീഷാണ് പിന്തുണച്ചത്. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. കാപ്പാ കേസിൽ വിയ്യൂര്‍ ജയിലിലാണ് ആര്‍ സുഗതൻ. 

Share This Article