ജയിലുകളിൽ തൂഫാൻ പരിശോധന; തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഞ്ചാവ് കണ്ടെത്തി

insight kerala

തിരുവനന്തപുരം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിലും പരിശോധന നടത്തുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. സംസ്ഥാനത്ത് സെൻട്രൽ ജയിലുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. പോലീസ്, ജയിൽ അധികൃതരുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. പുലർച്ചെ രണ്ടുമണിമുതൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Share This Article