തിരുവനന്തപുരം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിലും പരിശോധന നടത്തുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. സംസ്ഥാനത്ത് സെൻട്രൽ ജയിലുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. പോലീസ്, ജയിൽ അധികൃതരുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. പുലർച്ചെ രണ്ടുമണിമുതൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
