സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണം. സൈബർ സെൽ ഐജി പി പ്രകാശ് കേസ് അന്വേഷിക്കും. ആഭ്യന്തരമന്ത്രിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
ടി.ജി മോഹൻദാസിനെതിരെ എസ്എഫ്ഐ പൊലീസിൽ പരാതി നൽകിയിരുന്നു. ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവനക്കെതിരെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദനാണ് ഡിജിപിക്ക് പരാതി നൽകിയത്. നീറ്റ് വിഷയത്തിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കേസ് എടുക്കുന്നതിനും ജാമ്യമില്ല വകുപ്പിൽ ജയിലിൽ അടയ്ക്കാനും കേരള പൊലീസും ഗവൺമെൻ്റും കാണിച്ച ശുഷ്കാന്തി ഈ വർഗീയ വിഷത്തെ പിടിച്ച് ജയിലിൽ അടക്കാൻ കാണിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് പറഞ്ഞു.
ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നാണ് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം- ടി ജി മോഹന്‍ദാസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണെന്നും യൂട്യൂബ് വീഡിയോയിലൂടെ മോഹൻദാസ് അധിക്ഷേപിച്ചിരുന്നു.

