ചെന്നൈ : കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനത്തിന് തിരിച്ചടി. നിയമന ഉത്തര മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. മധുര ബഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്. എൻ ടി കെ അടക്കം കക്ഷികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നു, എല്ലാവർക്കും സർക്കാർ ജോലി നൽകുമോ എന്ന് കോടതി ചോദിച്ചു. 31 പേർക്കാണ് വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറിയത്. ജൂലൈ 10ന് കരൂരിൽ വെച്ചായിരുന്നു ചടങ്ങ്.
