തിരുവനന്തപുരം : ഇൻഡിഗോ വിമാനത്തിൽ വെച്ച് ഇ പി ജയരാജൻ ആക്രമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. പുതിയ സംഘത്തെ നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. ഇ പി ജയരാജൻ വിമാനത്തിൽ വച്ച് ആക്രമിച്ചെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ ഉൾപ്പെടെ പരാതി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ
ഇൻഡിഗോ വിമാനത്തിൽ വച്ച്
പ്രതിഷേധിക്കുന്നതിനിടെയായിരുന്നു സംഭവം. വലിയതുറയുടെ സിഐയുടെ നേതൃത്വത്തിൽ ആയിരുന്നു നിലവിലെ അന്വേഷണം.
ഇൻഡിഗോ വിമാനത്തിൽ ഇ പി ജയരാജൻ ആക്രമിച്ചെന്ന പരാതി; പുതിയ അന്വേഷണ സംഘം
