പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിച്ച് സർക്കാർ

insight kerala

സംസ്ഥാനത്ത് പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിച്ച് സർക്കാർ.
120 അധിക ബാച്ചാണ് അനുവദിച്ചത്. മലബാർ മേഖലയിലാണ് പ്ലസ് വൺ സീറ്റിന് ക്ഷാമം നേരിട്ടത്. മലപ്പുറത്തു മാത്രം 60 ബാച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ആകെ 7200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും.

പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർ​ഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share This Article