തിരുവനന്തപുരം: സഹപാഠിയായ വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. വയനാട് സ്വദേശിയായ എബൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. എന്നാൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. 8 പെൺകുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നത്. എല്ലാ കേസും ചേർത്ത് ഒറ്റ എഫ്ഐആറാണ് ഇട്ടത്. എന്നാൽ എട്ടും വെവ്വേറെ FIR ഇടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സമാന സ്വഭാവം ഉള്ള പരാതി ആയതിനാൽ ഒറ്റ എഫ്ഐആർ മതിയെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥികൾ അതിന് അനുവദിച്ചില്ല. പരാതി നൽകിയ എട്ട് വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എല്ലാവരുടെയും പരാതികളിൽ കേസെടുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇതിന് പോലീസ് വഴങ്ങാതിരുന്നപ്പോൾ വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അർദ്ധരാത്രിയിലും പ്രതിഷേധം തുടരുകയാണ്. എസ്എഫ്ഐ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കുചേരുന്നു.
