തിരുവനന്തപുരം : കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി.. കടയ്ക്കാവൂർ സ്വദേശിനി വിജിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടയ്ക്കാവൂർ ചാവടിമുക്കിൽ ആയിരുന്നു സംഭവം. ഇവരുടെ രണ്ടാം ഭർത്താവാണ് വെട്ടിയത്.. ഭർത്താവ് അനുവിനെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. ഇവർ രണ്ടുപേരും കുറച്ചുനാളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നമാണ് എന്നാണ് സൂചന. കോട്ടയത്ത് ജോലി ചെയ്യുന്ന വിജിമോൾ ഇന്ന് നാട്ടിലെത്തിയ ശേഷം അനു ജോലി ചെയ്യുന്ന വർക്ക് ഷോപ്പിൽ എത്തുകയും തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. വർക്ഷോപ്പിൽ ഉണ്ടായിരുന്ന ഒരു വെട്ടുകത്തി ഉപയോഗിച്ച് വിജിയെ തലയ്ക്കും കൈകളിലും വെട്ടുകയായിരുന്നു.. ബിജി മോളുടെ രണ്ട് കൈയ്ക്കും തലക്കും വെട്ടേറ്റിറ്റുണ്ട് ..ഒരു കൈ പൂർണമായി വെട്ടി മാറ്റിയ നിലയിലാണ്.. മുൻപും യുവതിയെ അനു വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്..
