ആർ സുഗതന് രണ്ട് കേസുകളിൽ ജാമ്യം

insight kerala

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം. വട്ടിയൂർക്കാവ് പോലീസ് എടുത്ത 2 കേസുകളിലാണ് ജാമ്യം കിട്ടിയത്. വധശ്രമ കേസിലും
പോലീസുകാരനെ ആക്രമിച്ച കേസിലുമാണ് ജാമ്യം. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം നൽകിയത്. പക്ഷേ ജയിലിനു പുറത്തിറങ്ങാൻ കഴിയില്ല. കാപ്പ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയാൽ മാത്രമേ സുഗതത് പുറത്തിറങ്ങാനാകൂ.

നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സു​ഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

Share This Article