തലശ്ശേരി കോടതിയിൽ നാടകീയരംഗങ്ങൾ. കോടതി വിട്ടയച്ചതിന് പിന്നാലെ ഡോ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

insight kerala

കണ്ണൂർ : നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ഒന്നാംപ്രതി ഡോ റാമിന്റെ കസ്റ്റഡിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തി,കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ അറസ്റ്റ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു. ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യുന്നതെന്തിനാണെന്ന് ബോധ്യപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ വിധി പാലിക്കാതെയാണ് അറസ്റ്റ് ഇതാണ് വിട്ടയക്കാൻ കാരണം. വിധിക്ക് ശേഷം കുടുംബത്തിനൊപ്പം കോടതി വളപ്പിലൂടെ നടന്നു നീങ്ങിയ റാമിനെ അന്വേഷണ ഉദ്യോഗസ്ഥർ ബലമായി കടത്തിക്കൊണ്ടു പോവുകയായിരുന്നു.

കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് അരങ്ങേറിയതെന്നും, ഉദ്യോഗസ്ഥർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്നും റാമിന്റെ അഭിഭാഷകൻ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ അസ്വഭാവിക പെരുമാറ്റത്തിൽ അഭിഭാഷകരും പകച്ചു പോയി. കോടതി വളപ്പിൽ വൈകാരികമായാണ് കുടുംബം പ്രതികരിച്ചത്. വീണ്ടും കസ്റ്റഡിയിലെടുത്ത ഡോക്ടർ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് നടപടികൾ പൂർത്തിയാക്കുകയാണ് അന്വേഷണസംഘം.

Share This Article