ഒടുവിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ് സേവ്യർ ; “മുഖ്യമന്ത്രി ക്ഷമാപൂർവ്വം കാര്യങ്ങൾ കേട്ടു”

insight kerala

മുഖ്യമന്ത്രി കെ എസ് യു തർക്കത്തിനൊടുവിൽ വി ഡി സതീശനുമായി അലോഷ്യസ് സേവ്യർ കൂടിക്കാഴ്ച നടത്തി. ഗവ. പ്ലീഡർ നിയമനത്തിൽ
കെഎസ്‌യുവിന്റെ മുഴുവൻ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി അലോഷ്യസ് സേവ്യർ പ്രതികരിച്ചു.

“തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. കെഎസ്‌യുവിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടുകൊണ്ട് സർക്കാർ ഉചിതമായ ഒരു തീരുമാനമെടുക്കും.പറയാനുള്ള മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞു. ക്ഷമാപൂർവ്വം മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രി കേട്ടു. ഇനി തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. പാർട്ടിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.ഏകപക്ഷീയമായി
മറുപടി പറയുന്നത് ശരിയല്ല. സർക്കാർ തീരുമാനമെടുക്കട്ടെ. പ്ലീഡറെ മാറ്റണമെന്ന് നിലപാട് മുന്നോട്ടുവച്ചു. തീർച്ചയായും മാറ്റണമെന്ന് തന്നെയാണ് ആവശ്യം.” കൂടിക്കാഴ്ചയ്ക്ക് ശേഷം അലോഷ്യസ് പ്രതികരിച്ചു.

Share This Article