ഇന്ത്യൻ വിദ്യാർഥികൾക്ക് വൻ തിരിച്ചടി; വിസ നിയന്ത്രണം കർശനമാക്കി ട്രംപ്, സ്റ്റുഡന്റ് വിസയ്ക്ക് നാല് വർഷ പരിധി

insight kerala

അമേരിക്കയിൽ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം. വിദേശ വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കുള്ള വിസകളുടെ കാലാവധിയാണ് കർശനമാക്കുന്നത്. പുതിയ ചട്ടപ്രകാരം, സ്റ്റുഡന്റ് വിസയുടെയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വർഷമായിരിക്കും. ഈ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾക്കടക്കം വൻ തിരിച്ചടിയാണ്. നിലവിൽ പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി. നാല് വർഷത്തിൽ കൂടുതൽ പഠനം ആവശ്യമായ പി.എച്ച്.ഡി. ഗവേഷകർ, മെഡിക്കൽ റെസിഡൻസി ചെയ്യുന്ന ഡോക്ടർമാർ തുടങ്ങിയവർക്ക് കാലാവധി നീട്ടാൻ പ്രത്യേക അപേക്ഷ നൽകേണ്ടിവരും.

Share This Article