മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ് ; നാളെ 11 മണിക്ക്; മന്ത്രിമാരുടെ പ്രവർത്തന വീഴ്ച ചർച്ച ചെയ്യും

insight kerala

മുസ്ലിംലീഗിലെ 5 മന്ത്രിമാരുടെയും യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് പാർട്ടി . നാളെ രാവിലെ 11 മണിക്ക് പാണക്കാട്ട് ഹൗസിലാണ് യോഗം ചേരുന്നത്. ചായ സൽക്കാരം എന്ന പേരിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. എന്നാൽ മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വലിയ രീതിയിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. പാർട്ടിയിൽ നിന്ന് മന്ത്രിമാർ അകലുന്നു എന്ന ആക്ഷേപം പോഷക സംഘടനകളിൽ രൂക്ഷമാണ്.

മന്ത്രിമാരുടെ സ്റ്റാഫ് നിയമനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ അധികാരത്തിലെത്തി രണ്ടുമാസം ആകുമ്പോഴും സ്റ്റാഫ് നിയമനം പൂർത്തിയാക്കാൻ കഴിയാത്തത് മുസ്ലിം ലീഗിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പലരുടേയും നിയമനത്തെ ചൊല്ലി യൂത്ത് ലീഗ് ഉൾപ്പെടെ ആരോപണവും പരാതിയുമായി രംഗത്ത് വന്നിരുന്നു.

പിഎം ശ്രീ വിഷയത്തിലും സ്വീകരിക്കേണ്ട നിലപാട് നാളെ ചേരുന്ന യോഗത്തിൽ ചർച്ചയാകും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article