മ്യാൻമാറിൽ ബോട്ട് മുങ്ങി 500 മരണം; ദാരുണാന്ത്യം റോഹിങ്ക്യൻ അഭയാർഥികൾ‌ക്ക്

insight kerala

മ്യാൻമാറിൽ ബോട്ട് മുങ്ങി 500 മരണം. റോഹിങ്ക്യൻ അഭയാർഥികളാണ് മരിച്ചതെന്നാണ് വിവരം. മരണസംഖ്യ ഉയർന്നേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

ജൂൺമാസം അവസാനത്തോടുകൂടി മ്യാൻമറിൽ നിന്നും പുറപ്പെട്ട രണ്ട് ബോട്ടുകൾ ആണ് അപകടത്തിൽപ്പെട്ടത്. ജൂലൈ എട്ടിന് ആൻഡമാൻ ഉൾക്കടലിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇന്തോനേഷ്യ, തായ്‌ലൻഡ്, ബംഗ്ലാദേശ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് മെച്ചപ്പെട്ട ജീവിതം അന്വേഷിച്ച് പുറപ്പെട്ട അഭയാർത്ഥികളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. കൂടുതൽ ബോട്ടുകൾ അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. ആൻഡമാൻ ഉൾകടലിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു.

പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article