തിരുവനന്തപുരം : തലസ്ഥാനത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലി. തിരുവനന്തപുരം എൻഎസ്എസ് താലൂക്ക് കരയോഗം പ്രസിഡൻറ് സംഗീത് കുമാറിന്റെ നേതൃത്വത്തിലാണ് റാലി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് പുത്തരിക്കണ്ടം മൈതാനം വരെയാണ് റാലി.
ജി സുകുമാരൻ നായർക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെയാണ് ഐക്യദാർഢ്യം.
