കെ എസ് യു നേതാക്കൾക്ക് മുഖം നൽകാതെ മുഖ്യമന്ത്രി; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു

insight kerala

തിരുവനന്തപുരം: ഗവൺമെൻ്റ് പ്ലീഡർമാരുടെ നിയമന വിവാദത്തിൽ KSU സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയറിന് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നൽകിയില്ല . ഗവൺമെൻറ് പ്ലീഡർമാരെ നിയമിക്കുന്നതിൽ KSUവിന് എന്ത് കാര്യം എന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ കെഎസ്‌യു കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടക്കുമെന്ന് ഇന്നലെ തന്നെ അലോഷ്യസ് സേവ്യർ അറിയിച്ചിരുന്നു. കെഎസ്‌യുവിനെതിരായ പരിഹാസ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾക്കും നീരസമുണ്ട്.

ലോ കോളേജിലെ കെഎസ്‌യു യൂണിറ്റ് ആണോ ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനകാര്യം തീരുമാനിക്കുന്നത് എന്നും അവർ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചിരുന്നു. കേരളത്തിലെ കെഎസ്യു പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് അവർക്ക് വേണ്ടി സംസാരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയർ അറിയിച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article