എം എൻ സ്മാരകത്തിൽ ടി പി രാമകൃഷ്ണൻ്റെ സമവായ ചർച്ച ഫലം കാണുമോ?

insight kerala

പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സി പി ഐയും സി പി എമ്മും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകത്തിലായിരുന്നു ചർച്ച. എൽ ഡി എഫ് കൺവീനറും മുതിർന്ന സി പി എം നേതാവുമായ ടി പി രാമകൃഷ്ണനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവരുമായാണ് ചർച്ച നടന്നത്. പ്രതിപക്ഷ ഉപ നേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സി പി ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉപ നേതാവ് പദവി തങ്ങൾക്കാണ് എന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് സി പി എം നിലപാട് കടുപ്പിക്കുന്നത്. എന്തായാലും ടി പി രാമകൃഷ്ണൻ എം എൻ സ്മാരകത്തിലെത്തി നടത്തിയ ചർച്ചയിൽ തർക്കം തീരുമോ എന്നതാണ് കണ്ടറിയേണ്ടത്.

അതേസമയം, പരസ്പരം കൂടിയാലോചിച്ച് പൊതുതാൽപര്യം കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. സി.പി.ഐക്കും – cpm നും ഒരേരാഷ്ട്രീയമാണെന്നും അത് LDF രാഷ്ട്രീയമാണെന്നും തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വവും പ്രതികരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article