എം ആർ അജിത് കുമാറിന്റെ കാര്യത്തിൽ വീണ്ടും നാടകീയത; SIT റിപ്പോർട്ട് ഡിജിപി മടക്കി അയച്ചു

insight kerala

തിരുവനന്തപുരം : രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചു എന്ന SIT കണ്ടെത്തലിനെ തുടർന്നാണ് എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയിരുന്നത്. എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തതയില്ല എന്നാണ് ഡിജിപി ചൂണ്ടിക്കാട്ടുന്നത്. അതിനാൽ വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്ന് നിർദ്ദേശിച്ച് എസ് ഐ ടിക്ക് തന്നെ റിപ്പോർട്ട് മടക്കി നൽകി. എസ്ഐടി സംഘത്തലവൻ എസ് പി ഷൗക്കത്തലിക്കാണ് റിപ്പോർട്ട് മടക്കി നൽകിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദ്ധിച്ച കേസ് ഉന്നത ഉദ്യോഗസ്ഥനായ അജിത് കുമാർ അട്ടിമറിച്ചു എന്നും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദ്ദേശിച്ചു എന്നുമാണ് പോലീസുകാർ മൊഴി നൽകിയിരുന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് എസ്ഐടി സംഘം അജിത് കുമാറിനെ പ്രതിക്കൂട്ടിൽ ആക്കി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് ലഭിച്ച 20 ദിവസം വരെയും നിശബ്ദനായിരുന്ന ഡിജിപി ഇപ്പോൾ വിമർശനം വ്യാപകമായപ്പോഴാണ് തുടർനടപടി സ്വീകരിച്ചിരിക്കുന്നത്. ആ റിപ്പോർട്ടിൽ വീണ്ടും വ്യക്തത വേണമെന്നും ചില ഭാഗങ്ങളിൽ വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നുമാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.

വീണ്ടും അന്വേഷണം നടത്തി മറ്റൊരു റിപ്പോർട്ട് നൽകുമ്പോൾ കാലതാമസം എടുക്കും. അപ്പോഴേക്കും സ്ഥാനക്കയറ്റ പട്ടികയിൽ എം ആർ അജിത് കുമാർ ഇടം പിടിക്കും എന്നാണ് സൂചന. ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരിക്കുന്ന ഡിജിപി നിതിൻ അഗർവാൾ ഈ മാസം 31ന് വിരമിക്കും. ആ ഒഴിവിൽ ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുള്ളത് എം ആർ അജിത് കുമാറിനാണ്. അതിനുവേണ്ടിയുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗവും തുടർനടപടികളും ഉടൻ ചേരാൻ ഇരിക്കുകയാണ്. അതിനുമുമ്പ് അജിത് കുമാറിനെതിരെ നടപടി ഉണ്ടായാൽ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശിച്ചതോടെ എം ആർ അജിത് കുമാറിന് സ്ഥാനക്കയറ്റത്തിനുള്ള തടസ്സം മാറി എന്നാണ് സൂചന.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം SITയുടെ റിപ്പോർട്ട് ലഭിച്ച് 20 ദിവസം പിന്നിട്ടിട്ടും ഡിജിപി ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. അപ്പോൾ ഒന്നും കണ്ടെത്താതിരുന്ന അവ്യക്തത ഇപ്പോൾ എങ്ങനെ കണ്ടെത്തിയെന്ന ചോദ്യവും ഉയരുകയാണ്. മാത്രവുമല്ല നിയമപദേശം തേടിയ ശേഷമാണ് ഡിജിപി റിപ്പോർട്ടിന് നടപടിയെടുക്കുന്നത് എന്ന വാർത്തയും പുറത്തുവന്നിരുന്നു. അവസാന നിമിഷം അജിത് കുമാറിനെ സംരക്ഷിക്കാനുള്ള ചരട് വലികൾ ഉന്നത കേന്ദ്രങ്ങളിൽ നടക്കുന്നു എന്ന സംശയങ്ങളാണ് പുറത്തുവരുന്നത്.

Share This Article