തിരുവനന്തപുരം : കിഫ്ബി സമഗ്രമായി പുനസംഘടിപ്പിക്കാൻ യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി അഞ്ചംഗ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. റിട്ട ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയുടെ അധ്യക്ഷതയിൽ അഞ്ചംഗ സമിതിയാണ് കിഫ്ബിയിൽ പഠനം നടത്തുക. സാമ്പത്തിക, സാങ്കേതിക ഘടനകളിൽ പരിശോധന നടത്തും. പുനഃസംഘടനക്കുള്ള സമഗ്ര നിർദേശം നൽകും. മൂന്നുമാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.
സുധാപിള്ള ചെയർപേഴ്സൺ ആയ സമിതിയിൽ ഫെഡറൽ ബാങ്കിൻറെ മുൻ CEO& MD ആയ ശ്യാം ശ്രീനിവാസൻ , അസോസിയേഷൻ ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ നിലേഷ് വികാംസെ , CAG ഓഡിറ്റ് ബോർഡ് മുൻ ഡയറക്ടറും റിട്ട: ഐഎഎസ് ഉദ്യോഗസ്ഥയുമായ സുബലക്ഷ്മി നാരായണൻ, മുൻ കേന്ദ്ര റവന്യൂ സെക്രട്ടറിയ ഡോ തരുൺ ബജാജ് എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്.
വിദഗ്ധ സമിതിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്, ഒരു ആഭ്യന്തര
ഏകോപന-സെക്രട്ടേറിയറ്റ് സംവിധാനം രൂപീകരിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറും ഗതാഗത സെക്രട്ടറി അനുപമ ഐ.എ.എസ്, ധനകാര്യ വകുപ്പിന്റെ ഒ.എസ്.ഡി സച്ചിൻ കുമാർ യാദവ്, മുഖ്യമന്ത്രിയുടെ എ.പി.എസ് തിലകൻ എന്നിവരാണ് കമ്മറ്റിയിൽ ഉള്ളത്.

