തൃശൂർ : ബിജെപി കൗൺവിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. മേയർ വി വി രാജേഷ് സത്യ വാചകം ചൊല്ലിക്കൊടുത്തു. വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഈശ്വര നാമത്തിലാണ് സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് കൊണ്ടാണ് ഹൈക്കോടതി അസാധുവാക്കിയത്. ഇതേ തുടർന്ന് മറ്റ് 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു എങ്കിലും ജയിലിൽ ആയതിനാൽ സുഗതന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ കഴിയാതിരുന്ന സുഗതന് ജയിലിനുള്ളിൽ സത്യപ്രതിജ്ഞയ്ക്ക് കോടതി അവസരം ഒരുക്കിയത്.
ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഇതോടെ വിയ്യൂർ സെൻട്രൽ ജയിലും ചരിത്രത്തിൻറെ ഭാഗമായി.
