ജാനകിയമ്മ വിടവാങ്ങി; ആ സ്വരം നിലച്ചു…

insight kerala

“ജാനകിയമ്മ” എന്നു ബഹുമാനത്തോടെ വിളിക്കപ്പെടുന്ന അനശ്വര ഗായിക വിടവാങ്ങി. അസുഖബാധിതയായിരുന്നു. മൈസൂരിൽ ആണ് അന്ത്യം. 88 വയസ്സായിരുന്നു. 20 ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങൾ ആലപിച്ച സംഗീത പ്രതിഭ. കേരള സർക്കാരിൻറെ പുരസ്കാരം 14 തവണ നേടി . തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം 7 തവണ നേടി.

ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം (സോളോ), യുഗ്മഗാനം (ഡ്യുയറ്റ്), കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ യഥാക്രമം കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്. 1957 ൽ “വിധിയിൻ വിളൈയാട്ട്” എന്ന തമിഴ് ചിത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്.

Share This Article