വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം; സഞ്ജു പുറത്ത്; രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്

insight kerala

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം 15കാരന്‍ വൈഭവ് സൂര്യവംശി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഇതോടെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സൂര്യവംശിക്ക് സ്വന്തമായി.

1989ല്‍ തന്‍റെ പതിനാറാം വയസില്‍(16 വയസും 205 ദിവസവും) ഇന്ത്യക്കായി അരങ്ങേറിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് 15 ദിവസവും 71 ദിവസവും പ്രായമുള്ള വൈഭവ് മറികടന്നത്.വൈസ് ക്യാപ്റ്റൻ തിലക് വര്‍മയാണ് വൈഭവിന് ഇന്ത്യൻ ക്യാപ് കൈമാറിയത്.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയം അനിവാര്യമാണ്. ഇ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article