കൊല്ലം : ഓപ്പറേഷൻ തൂഫാൻ
കൊല്ലത്ത് ലഹരി വേട്ട വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 22.48 ഗ്രാം മാരക സിന്തറ്റിക് മയക്കു മരുന്നാണ് ഡാൻസ് സാഫ് പിടികൂടിയത്. അയത്തിൽ രണ്ടാംനമ്പർ ജംഗ്ഷനിൽ കട്ടവിള പള്ളിക്ക് സമീപം നാജിത് മൻസിലിൽ ഷറഫുദീൻ മകൻ 24 വയസ്സുള്ള നബിൻ എന്നയാളുടെ വീട്ടിൽ നിന്നും 22.48 gm നിരോധിത രാസലഹരിയായ MDMA സിറ്റി ഡാൻസഫ് ന്റെ നേതൃതത്തിൽ കണ്ടെടുത്തു നബിൻ സുഹൃത്തായ അയത്തിൽ അജ്മൽ മൻസിലിൽ അൻസാർ മകൻ 24 വയസ്സുള്ള മുഹമ്മദ് അലിയെയും അറസ്റ്റ് ചെ കോളേജ് കുട്ടികൾക്കും വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇവർ മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നത് ഇവർ രണ്ട് പേരും ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
. ഒരു ഗ്രാമിന് 6000 രൂപ മുതൽ 7000 ഇപ്പോൾഇവർ ആവശ്യക്കാരിൽ നിന്നും ഈടാക്കുന്നതായും പറഞ്ഞു രണ്ട് നിറത്തിലുള്ള MDMA യാണ്ഇവരിൽ നിന്നും ഡാൻസ് സംഘം കണ്ടെടുത്തത് ബ്രൗൺ കളറും വെള്ളക്കളറും ഇനത്തിൽപ്പെട്ടവ. ബ്രൗൺ കളറിനാണ് ഏറ്റവും കൂടുതൽ വില. മയക്കുമരുന്ന് തൂക്കി കൊടുക്കാനുള്ള ഡിജിറ്റൽ ത്രാസ് കവറിൽ നിറക്കാൻ ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങൾ കവർഎന്നിവ സംഘം പിടിച്ചെടുത്തു. ഡാർസ് സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസമായി ഇവരെ നിരീഷിച്ച് വരികയായിരുന്നു. വീടിനുള്ളിൽ നബിന്റെ റൂമിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുഎം.ഡി.എം.എ. ഡാൻസ് സാഫ് സംഘം ഇവർ വീട്ടിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷംവീട് വളഞ്ഞാണ് ഡാൻസ് സാഫ് ടീം വീടിന്അകത്ത് കയറി പരിശോധന നടത്തിയത് ആദ്യമായാണ് ഇവർ പിടിയിലാകുന്നത്.കൊല്ലത്തുള്ള ഒരാളുടെ കൈയ്യിൽ നിന്നുമാണ് മയക്ക്മരുന്ന് വാങ്ങിയതെന്നാണ് ഇവർ പറയുന്നത്. എസ് ഐ ഗോപകുമാർ , സായിസേനൻ , ബൈജു ജെറോം , ഹരിലാൽ എസ്. ഐ .സുനിൽകുമാർ സീനു സീനിയർ സിപി.ഒ മാരായ അനു ആർ നാഥ്, റോയി അനൂപ് എന്നിവരാണ് ഡാൻസാഫ് ടീമിലുണ്ടായിരുന്നത്.
ഓപ്പറേഷൻ തൂഫാൻ; കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 22.48 ഗ്രാം മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ
