വിഴിഞ്ഞം ഓഹരി; കോൺഗ്രസിൽ ഭിന്നത; അദാനിക്കെതിരെ കടുത്ത നിലപാട് വേണം; കെസി പക്ഷം

insight kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധം പലഭാഗത്തുനിന്നു ഉയരുമ്പോൾ സർക്കാരും സമ്മർദ്ദത്തിലാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനപ്പുറം മറ്റു തലങ്ങളിലേക്ക് ആരോപണം വ്യാപിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തുടർനീക്കം ജാഗ്രതയോടെയാണ് നടത്തുന്നത്. എന്നാൽ കോൺഗ്രസിനുള്ളിൽ വിഷയത്തിൽ കടുത്ത ഭിന്നതയാണ് നിലനിൽക്കുന്നത്. മുഖ്യമന്ത്രിക്കു നേരെ ആരോപണത്തിന്റെ വിരൽ നീളുമ്പോൾ കോൺഗ്രസിനുള്ളിൽ കെസി വേണുഗോപാൽ പക്ഷം അതേ നിലപാട് സ്വീകരിക്കുന്നു. അദാനി ഗ്രൂപ്പിനോട് കടുത്ത നിലപാട് സർക്കാർ സ്വീകരിക്കണമെന്ന് കെ.സി പക്ഷം ആവശ്യപ്പെടുന്നു . തുറമുഖം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തണമെന്നും കൂടിയാലോചന ഉണ്ടാകണമെന്നും മറുഭാഗം വാദിക്കുന്നു.

മുഖ്യമന്ത്രി ഏകപക്ഷീയമായി പല തീരുമാനങ്ങളും കൈക്കൊള്ളുന്നു എന്നും മന്ത്രിസഭയിൽ ചർച്ച ചെയ്യുന്നില്ല എന്നുമുള്ള ആക്ഷേപം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയുടെ അറിവോടുകൂടി ആണ് അദാനി ഗ്രൂപ്പ് ഓഹരി വില്പനയ്ക്കായി നീക്കം നടത്തുന്നത് എന്ന ആരോപണം പോലും സിപിഎം ഉയർത്തിക്കഴിഞ്ഞു. വിഡി -അദാനി ഡീൽ എന്നാണ് എം വി ഗോവിന്ദൻ ഇതിനെ വിശേഷിപ്പിച്ചത് . പ്രതിപക്ഷ ആരോപണം ശക്തമാകുമ്പോൾ അതിന് കരുത്ത് പകരുന്ന രീതിയിലാണ് കോൺഗ്രസിനുള്ളിൽ കെസി പക്ഷം നിലപാടെടുക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനെ സമ്മർദ്ദത്തിൽ ആക്കാനുള്ള ഒരു തന്ത്രമായി കൂടി അദാനി വിഷയം കെ സി പക്ഷം ഏറ്റെടുത്തു കഴിഞ്ഞു. ദേശീയതലത്തിൽ രാഹുൽ ഗാന്ധി അദാനിക്കെതിരെ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ കെസി വേണുഗോപാൽ അദാനിക്കെതിരെ നിലപാട് കൂടുതൽ കടുപ്പിക്കുന്നു. തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി കൂടിയാകുമ്പോൾ വിഷയത്തിൽ കെസി പക്ഷം കുരുക്ക് മുറുക്കുകയാണ്. എല്ലാ കാര്യങ്ങളും വിശദമായി ചർച്ച ചെയ്യണമെന്നും തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത് കൊണ്ട് മാത്രം ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതില്ല എന്നുമാണ് കെ സി പക്ഷം നിർദ്ദേശിക്കുന്നത്.

മുഖ്യമന്ത്രിയുടെ തുടർ നീക്കമാണ് ഇനി അറിയേണ്ടത്. ഉടനടി അനുമതി നൽകില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. നിയമപദേശം തേടിയ ശേഷമാകും നടപടികളിലേക്ക് കടക്കുക.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article