കാർഷിക സർവകലാശാലയ്ക്ക് പുതിയ വിസി; ഡോ സജിതാ റാണിയെ നിയമിച്ചത് ഗവർണർ

insight kerala

തിരുവനന്തപുരം :കേരള കാർഷിക സർവകലാശാലയ്ക്ക് പുതിയ ഗവർണർ. ഡോ സജിത റാണിയെ വൈസ് ചാൻസിലർ ആയി ലോക്ഭവൻ നിയമിച്ചു. കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് പുതിയ നിയമനം. അധ്യാപക പരിഷത്ത് നേതാവാണ് ഡോ. സജിത റാണി.

കാർഷിക സർവകലാശാലാ വൈസ്ചാൻസലർ സ്ഥാനത്തു നിന്ന് ബി.അശോകിനെ നീക്കാനും ബിജെപി അനുഭാവിയായ അധ്യാപകനെ നിയമിക്കാനും ലോക്ഭവൻ നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു. താൽക്കാലിക വൈസ് ചാൻസലറാണ് അശോക്. കാർഷിക സർവകലാശാലാ നിയമം അനുസരിച്ചു വി.സിയെ നിയമിക്കുന്നതിനു മുൻപ് ഗവർണർ സർക്കാരുമായി കൂടിയാലോചിക്കണം. അ

എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അശോകിനെ വി.സിയായി നിയോഗിച്ചത്. യുജിസി ചട്ടമനുസരിച്ച് വി.സിയാകാൻ അധ്യാപന പരിചയം വേണമെന്നും അശോകിന് ആ യോഗ്യത ഇല്ലെന്നും പരാതി ഉയർന്നിരുന്നു. അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പരാതിയിൽ മുറുകെപ്പിടിച്ചപ്പോൾ കൃഷിമന്ത്രി പി പ്രസാദ് ആയിരുന്നു ഗവർണറെ കണ്ടു സംസാരിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article