ക്രിക്കറ്റ് കോച്ച് മനുവിന് മൂന്നാമത്തെ കേസിൽ 47 വർഷം കഠിനതടവ്; ശിക്ഷ മൂന്നാമത്തെ കേസിൽ

insight kerala

കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ കോച്ച് ആയിരുന്ന മനുവിന് മൂന്നാമത്തെ പീഡനക്കേസിലും കോടതി ശിക്ഷ വിധിച്ചു. 47 വർഷമാണ് കഠിന തടവിന് ശിക്ഷിച്ചത്. ആദ്യ കേസിൽ 16 വർഷവും രണ്ടാമത്തെ പീഡന കേസിൽ 35 വർഷവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നാമത്തെ കേസിൽ 47 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ഇനി മൂന്നു കേസുകളിൽ കൂടി ശിക്ഷ വിധിക്കാനുണ്ട്. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്രിക്കറ്റ് പരിശീലനത്തിനായി വന്ന പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന കേസിലാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ മനുവിനെ കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യ കേസിലെ ശിക്ഷ അനുഭവിച്ചതിനുശേഷം അടുത്ത കേസുകളിലെ ശിക്ഷ അനുഭവിക്കാവൂ എന്ന് വിധിന്യായത്തിൽ പ്രത്യേകം പറയുന്നുണ്ട്. പീഡനത്തിൽ ഇരയായ പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

Share This Article