ഇന്ത്യ അയർലണ്ട് ഒന്നാം ട്വൻ്റി 20യിൽ വൈഭവ് സൂര്യവംശി കളിക്കില്ല.
അയർലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോൾ ആരാധകരുടെ കണ്ണ് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയിലായിരുന്നു. വൈഭവ് ഇന്ത്യൻ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമോ എന്ന് കാത്തിരുന്ന ആരാധകർക്ക് നിരാശ. വൈഭവിൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റം ഇനിയും വൈകും. ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലില്‍ 29 പന്തില്‍ 94 റൺസടിച്ച വൈഭവ് 11 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറി അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് കുറിച്ചിരുന്നു.
