നിയമസഭയിൽ ആലപ്പുഴ MLA എ ഡി തോമസ് തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു. തന്നെ MLA ആക്കിയത് ‘രക്ഷാപ്രവർത്തനം’ എന്നാണ് എ ഡി തോമസ് പരിഹസിച്ചത്. അമ്മമാരുടെ ശാപം നിങ്ങളെ പിന്തുടരുമെന്ന് പിണറായിയോട് എ ഡി തോമസ് പറഞ്ഞു.
“ആലപ്പുഴ നഗരത്തിലിട്ട് എന്നെയും അജയ് കുര്യാക്കോസിനെയും പട്ടിയെ തല്ലും പോലെ തല്ലി”
“അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്.
പിന്നീട് രക്ഷാപ്രവർത്തനം എന്നു പറഞ്ഞു.
നിരവധി യുവാക്കളുടെ തലയാണ് ആ സർക്കാരിൻ്റെ കാലത്ത് തല്ലിപ്പൊളിച്ചത്.
അമ്മമാരുടെ കണ്ണുനീർ വീണു.
ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും.” എ ഡി തോമസ് പറഞ്ഞു.
ബജറ്റിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് എ ഡി തോമസിന്റെ വിമർശനം.

