ഹരിതകർമ്മ സേനയുടെ പച്ചനിറം മാറ്റി കാവിനിറമാക്കുന്നു? തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ പരിഷ്കാരം

insight kerala

തിരുവനന്തപുരം കോർപ്പറേഷനിൽ ഹരിത കർമ്മ സേനയുടെ പച്ചനിറം മാറ്റി കാവി നിറമാക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവും എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവുമായ എസ് പി ദീപക് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭരണം കിട്ടിയ ബിജെപി കോർപ്പറേഷനിൽ പല പരിഷ്കാരങ്ങളും വരുത്തുകയാണ്. അതിൻറെ ഭാഗമായാണ് ഹരിത കർമ്മ സേനയുടെ നിറം മാറ്റാൻ നീക്കം നടത്തുന്നത്. പച്ച നിറം മാറ്റി കാവി നിറത്തിലേക്ക് വരുമ്പോൾ വ്യാപക വിമർശനവും ഉയരുകയാണ്.

അതിനിടെ , ഇന്നുണ്ടായ ഹൈക്കോടതി വിധി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കോടതി വിധി മാനിച്ച് വീണ്ടും സത്യപ്രതിജ്ഞൻ ചെയ്യുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചിട്ടുണ്ട്.

അതേ സമയം, എല്ലാ അർത്ഥത്തിലും നിയമം ലംഘിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞ നടന്നതെന്ന് കോടതിയിൽ ഹർജി നൽകിയ എസ് പി ദിപക് ചൂണ്ടിക്കാട്ടി.മതവും വിശ്വാസവും സ്വകാര്യതയാണ്. നഗ്നമായി ജാതിയും മതവും രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗപ്പെടുത്തി. മേയറുടെ മുഖത്തേറ്റ അടിയാണിത്. ഭരണഘടന ഉയർത്തിപ്പിടിക്കാൻ ബാധ്യത ഉള്ളവരാണ് ജനപ്രതിനിധികൾ എന്നും എസ് പി ദീപക് പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

‘സുഗതനെ സംരക്ഷിക്കുകയാണ് മേയറും ബിജെപിയും ചെയ്യുന്നത്. രണ്ടുമാസമായി അറസ്റ്റ് ഭയന്ന് കൗൺസിൽ യോഗത്തിൽ സുഗതൻ വന്നിരുന്നില്ല. സുഗതന്നെ സംരക്ഷിക്കാൻ കഴിഞ്ഞ 45 ദിവസമായി കൗൺസിൽ യോഗം വിളിച്ചില്ല. പ്രതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യോഗം വിളിക്കാത്തത്. ‘ ; എസ് പി ദീപക് ആരോപിച്ചു.

Share This Article