ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആകും. നിലവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥസിൻഹ. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിൻഹ. നിലവിലെ ചീഫ് സെക്രട്ടറി എ ജയ തിലക് ഈ മാസം മുപ്പതിന് വിരമിക്കും.
രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ബിശ്വനാഥസിൻഹയെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചത്.
