“ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത്” സഭയുടെ മുന്നറിയിപ്പ്

insight kerala

മദ്യനയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ. ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുതെന്ന് മലങ്കരസഭ ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ്. എല്ലാ ലഹരിയും വിഷമാണ്. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടി പോകില്ല എന്ന വാദം യുക്തി രഹിതമാണ്. ജനം മൃഗീയഭൂരിപക്ഷം നൽകി സർക്കാരിനെ അധികാരത്തിലേറ്റിയത് ജനത്തെ ലഹരിയുടെ അടിമയാക്കാനല്ല. ഏത് സർക്കാർ വന്നാലും ഓർത്തഡോക്സ് സഭയുടെ നിലപാട് ലഹരിക്കെതിരെയാണെന്നുംഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Share This Article