ഇന്ന് 75 പേർക്ക് ഡെങ്കി ; എലിപ്പനി മരണം; ആശങ്ക മാറുന്നില്ല

insight kerala

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനി ആശങ്ക കുറയുന്നില്ല. എലിപ്പനി ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. ഇന്ന് ഡങ്കിപ്പനി സ്ഥിരീകരിച്ചത് 75 പേർക്കാണ്. 13 പേക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം , പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേർക്ക് മലേറിയയും 13 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് പനി ബാധിച്ചത് 13187 പേർക്ക് .

സംസ്ഥാനത്ത് എലിപ്പനി ആശങ്കപ്പെടുത്തുന്ന രീതിയിലാണ് വ്യാപിക്കുന്നത്. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ മാസം 19 വരെയുള്ള കണക്കുകൾ പ്രകാരം മാത്രം 186 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ ജന്തുജന്യരോഗം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വലിയ തോതിൽ പടരുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 21 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

Share This Article