തിരുവനന്തപുരം : ദേവസ്വം ബോർഡ് നിയമനങ്ങളെ ചൊല്ലിയുള്ള വിവാദം കത്തി നിൽക്കുമ്പോൾ തെറ്റ് ഏറ്റുപറയുകയാണ് പ്രസിഡൻറ് കെ ജയകുമാർ. ബോർഡ് നിയമനങ്ങളെ വിമർശിച്ച് ദേവസ്വം മന്ത്രി തന്നെ രംഗത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻറ് നിയമനങ്ങളിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് അടിയന്തരയോഗം തുടങ്ങിയിട്ടുണ്ട്. യോഗത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് ആണ് നിയമനത്തിലെ അപാകത ജയകുമാർ ഏറ്റുപറഞ്ഞത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലമാറ്റ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ എല്ലാം ച ബോർഡ് യോഗം ചർച്ച ചെയ്യും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെ പ്രധാന തസ്തികളിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്റെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമോ എന്നത് കണ്ടറിയണം
