വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തി: മനോരമയ്ക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ മാസ്റ്റർ വക്കീൽ നോട്ടീസ് അയച്ചു
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററെയും പാർട്ടി നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ച മാലയാള മനോരമ പത്രത്തിനെതിരെ നിയമനടപടിയുമായി CPIM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ .
2026 ജൂൺ 14-ലെ മലയാള മനോരമ ദിനപത്രത്തിന്റെ 7-ാം പേജിൽ പ്രസിദ്ധീകരിച്ച “നേതൃത്വത്തിൽ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് ഗോവിന്ദൻ; തന്നെയും പിണറായിയേയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം” എന്ന തലക്കെട്ടിൽ വന്ന വാർത്ത പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു
നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം പ്രാധാന്യത്തോടെ നിരുപാധികം ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും
ഓൺലൈൻ പതിപ്പുകളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഈ വാർത്ത അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ്
വക്കീൽ നോട്ടീസിലെ ആവശ്യം ഈ ആവശ്യങ്ങൾ നടപ്പിലാക്കാത്ത പക്ഷം സിവിൽ, ക്രിമിനൽ നിയമപ്രകാരം ശക്തമായ അപകീർത്തിക്കേസുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായർ എന്നിവർക്ക് എതിരെ അഡ്വ. പള്ളിച്ചൽ എസ്.കെ. പ്രമോദ് മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.
.

