വിപ്ലവകരമായ ചുവടുവെയ്പ്പുമായി വി ഡി സതീശൻ സർക്കാർ. സ്ത്രീകളെയും വഹിച്ചുകൊണ്ടുള്ള പ്രിയദർശിനി ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത് ഉദ്ഘാടനം ചെയ്തു. ആവേശത്തോടുകൂടിയുള്ള ഉദ്ഘാടന യാത്ര തമ്പാനൂർ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ചപ്പോൾ ഹർഷാരവത്തോടെയാണ് ജനങ്ങൾ വരവേറ്റത്. ഇത് ഒരിക്കലും സ്രഷസ്ത്രീകൾക്കുള്ള ഔദാര്യമല്ല, മറിച്ച് സ്ത്രീകളോടുള്ള ആദരമാണ് യുഡിഎഫ് സർക്കാർ കാട്ടുന്നതെന്ന് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.
തമ്പാനൂരിൽ നിന്ന് യാത്ര പുറപ്പെട്ട ബസ് സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിൽ ഇറങ്ങി. വൻ വരവേൽപ്പാണ് സെക്രട്ടറിയേറ്റിനുള്ളിൽ ജീവനക്കാർ നൽകിയത്. മധുരം വിതരണം ചെയ്ത് ആദ്യ ബസ്സിനെ സ്വീകരിച്ചു. തുടർന്ന് ബസ് പെരുമാതുറയിലേക്ക് പുറപ്പെട്ടു. വഴിയിൽ ഉടനീളം വൻ സ്വീകരണമാണ് ഉദ്ഘാടന ബസിന് ആളുകൾ ഒരുക്കിയത്.
