കൻ്റോൺമെൻ്റ് ഒഴിഞ്ഞ് കിട്ടാത്തതിൽ പിണറായിക്ക് നീരസം

insight kerala

തിരുവനന്തപുരം : എകെജി സെൻററിൽ വാർത്താ സമ്മേളനം നടക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് തൻ്റെ ഔദ്യോഗിക വസതിയെക്കുറിച്ച് പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തന്നെ താൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. എന്നാൽ ഇതുവരെയും കൻ്റോൺമെൻ്റ് ഹൗസിലേക്ക് താമസം മാറാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശൻ കൻ്റോൺമെൻ്റ് ഹൗസിൽ നിന്ന് ഇതുവരെയും ഒഴിയാത്തതാണ് തടസം. ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തത് കൊണ്ടാകാം മുഖ്യമന്ത്രി അവിടേക്ക് താമസം മാറാത്തത് എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി കൻ്റോൺമെൻ്റ് ഹൗസിൽ നിന്ന് ഒഴിയുമ്പോൾ അവിടെയും അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. അപ്പോൾ പിന്നെയും കാലതാമസം വരും. പല കാരണങ്ങളാൽ പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറാനാകാത്തതിന്റെ നീരസമാണ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രകടിപ്പിച്ചത്.

Share This Article