തിരുവനന്തപുരം: നാളെ രാവിലെ 8.30നാണ് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ഉദ്ഘാടനം. തമ്പാനൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. കെഎസ്ആർടിസിയിൽ എല്ലാ ബസ്സുകളിലും സൗജന്യ യാത്ര സ്ത്രീകൾക്ക് എന്നായിരുന്നു യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നത്. എന്നാൽ ഓർഡിനറി ബസ്സിൽ മാത്രം സൗജന്യ യാത്ര ആക്കിയതിലൂടെ ജനങ്ങളെ പറഞ്ഞ് പറ്റിച്ചു എന്നാണ് സിപിഎം ആരോപിക്കുന്നത്. നാളത്തെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.
എന്നാൽ ഉദ്ഘാടനചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തില്ലെങ്കിൽ നഷ്ടം അവർക്ക് തന്നെയെന്ന് ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യമായി യാത്ര കെഎസ്ആർടിസി ഒരുക്കുന്നത് ഒരു ചരിത്രമാണ്. നാളത്തെ ഉദ്ഘാടനവും ബസ്സും മറ്റൊരു ചരിത്രം ആകും. ഉദ്ഘാടനത്തിൽ പ്രതിപക്ഷം പങ്കെടുത്തില്ലെങ്കിൽ ആ ചരിത്ര ബസ് അവർക്ക് മിസ്സാകും എന്നാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.
