കണ്ണൂർ : പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ വീണ്ടും ടി കെ ഗോവിന്ദൻ എംഎൽഎ
“വർഗ്ഗ വഞ്ചകർ പിണറായിയും എം വി ഗോവിന്ദനും. ഗോവിന്ദന് എതിരായ നടപടി താനും കുഞ്ഞികൃഷ്ണനും പറഞ്ഞത് ശരിയെന്ന് തെളിയിക്കുന്നു. പാർട്ടി താൽപര്യത്തിന് പകരം വ്യക്തി താൽപര്യം ഉയർത്തിയ വഞ്ചകൻ പാർട്ടി സെക്രട്ടറിയാണ്. സിപിഎം അണികളെ കബളിപ്പിക്കുന്നു. ഇതാണ് സംസ്ഥാന സമിതിയിലെ തീരുമാനങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.”
“തോമസ് ഐസക്കിനെയും ടി പി രാമകൃഷ്ണനെയും ഒഴിവാക്കിയത് സ്വതന്ത്രമായി തീരുമാനം പറഞ്ഞതുകൊണ്ട് . അത് പാർട്ടി മേലന്മാർക്ക് ഇഷ്ടമായില്ല. കണ്ടെത്തിയ തെറ്റ് പരിഹരിക്കുന്നത്തിന് എന്ത് നടപടി?”
“പി ജയരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് അണികളെ താൽക്കാലികമായി തൃപ്തിപ്പെടുത്താനാണ്. പി ജയരാജനെ കാലമത്രയും അവഗണിക്കുകയായിരുന്നു. ശിവൻകുട്ടിയെ എടുത്തത് വി ജോയിയുമായുള്ള തർക്കമുളളതുകൊണ്ട് . ബ്രിട്ടാസിൻ്റെ സംഘടന, രാഷ്ട്രീയ പാരമ്പര്യം എന്താണ്?”
എക്സാ ലോജിക് കേസിൽ പിണറായിക്കെതിരെ ടി കെ ഗോവിന്ദൻ
“പാർട്ടിയെ ഉപയോച്ച് കച്ചവടം നടത്തിയത് ആരാണ് ? . പിണറായിയെ എന്തുകൊണ്ടാണ് വർഗ്ഗ വഞ്ചകൻ എന്ന് വിളിക്കാത്തത്? മുഖ്യമന്ത്രിപദം ഉപയോഗിച്ച് മകൾ ബിസിനസ് നടത്തി. മുഖ്യമന്ത്രി പദം ഉപയോഗിച്ചു മകൾ ബിസിനസ് നടത്തുമെന്ന് മനസിലാക്കാൻ പിണറായിക്ക് സാധിക്കണമായിരുന്നു. ഇ ഡിയെ കുറിച്ച് പറഞ്ഞ നിലപാടിൽ മാറ്റമില്ല.”
തെറ്റുതിരുത്തിയാൽ തിരിച്ചെടുക്കുമെന്ന എം എ ബേബിയുടെ പ്രസ്താവന
“പത്രത്തിൽ അല്ല എം എ ബേബി പറയേണ്ടത്. പുറത്താക്കിയത് തെറ്റായിപ്പോയി എന്ന ബേബി പറയട്ടെ. നിങ്ങളാണ് ശരി എന്ന് പറഞ്ഞാൽ തിരിച്ചു പോകാം”
റിപ്പോർട്ടർ ടിവിയിലെ പോലീസ് റെയ്ഡ്
“പത്രമാധ്യമത്തിൽ റെയ്ഡ് നടത്തുന്നത് ശരിയല്ല. പത്രപ്രവർത്ത സ്വാതന്ത്ര്യത്തിനെതിരെ കടന്നുകയറ്റമാണ് എന്ന വ്യാഖ്യാനം സൃഷ്ടിക്കും”

