പി എസ് പ്രശാന്ത് ചോദ്യം ചെയ്യലിന് ഹാജരാകണം; SIT നോട്ടീസ്

insight kerala

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന് എസ് ഐ ടി യുടെ നോട്ടീസ്. സ്വർണപ്പാളി കൈമാറ്റ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. അടുത്ത ആഴ്ചയാണ് ഹാജരാകേണ്ടത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ അവസാന ഘട്ട നടപടികളിലാണ് എസ് ഐ ടി. അന്വേഷണ സംഘം നാളെ ശബരിമലയിൽ എത്തും. പ്രഭാമണ്ഡലം ഉൾപ്പെടെ വീണ്ടും പരിശോധിക്കും. അതേസമയം ശബരിമല സ്വർണക്കൊളളയിലെ സ്മാർട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ ഗവണ്‍മെന്‍റ് പ്ലീഡർ ആക്കിയത് പുന:പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു എന്നാണ് സൂചന. നടപടി സർക്കാരിനെയും പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. വിവരങ്ങള്‍ ചോരുമെന്നും കേസ് നടത്തിപ്പിനെ ബാധിക്കുമെന്നുമാണ് SIT യുടെ ആശങ്ക.

Share This Article