ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി സർക്കാർ നിയമിച്ചത് വിവാദമായതോടെ പിന്മാറുകയാണ് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചത്. മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്ത് വലിയ രീതിയിൽ ചർച്ചയായതോടെ മുഖ്യമന്ത്രി ഇടപെട്ടു. കെ ബി പ്രദീപിനോട് ഉടൻ രാജിവെക്കാൻ നിർദ്ദേശം നൽകി.
വാർത്ത വിവാദമായതോടെ ദേവസ്വം മന്ത്രി കെ മുരളീധരനും കയ്യൊഴിഞ്ഞിരുന്നു. മന്ത്രിസഭായോഗ തീരുമാനമാണ് എന്നും താൻ യോഗത്തിൽ ഇല്ലാതിരുന്ന സമയത്ത് എടുത്ത തീരുമാനമാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ് എന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉപകാരങ്ങൾക്കുള്ള സ്മരണ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം.
ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.

