കെ വി നിരഞ്ജന്‍
കൊച്ചി: ബിഗ്‌ബോസ് താരങ്ങളും അഭിനേതാക്കളുമായ ഫിറോസ് ഖാനും മുന്‍ഭാര്യ സജ്‌ന നൂറും തമ്മിലുള്ള വിവാഹമോചനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പരസ്പരമുള്ള ഗുരുതരമായ ആരോപണങ്ങളും എല്ലാതലങ്ങളും വിട്ട് മാറുകയാണ്. ഓസ്‌ക്കാര്‍ അവാര്‍ഡ ജേതാവ് റസൂല്‍ പൂക്കിട്ടിയില്‍നിന്ന് ഗര്‍ഭിണിയായെന്ന് സജ്‌ന തന്നെ സമ്മതിക്കുന്ന ഓഡിയോയാണ് ഫിറോസ് ഖാന്‍ പുറത്തുവിട്ടിരിക്കുന്നത്.
‘രണ്ടുതവണ ഗര്‍ഭിണിയായി’
ഓഡിയോയില്‍ റസൂല്‍ പൂക്കുട്ടിയുടേത് എന്ന് ഫിറോസ് ഖാന്‍ അവകാശപ്പെടുന്ന ശബ്ദം ഇങ്ങനെ പറയുന്നു. ”എത്രയും പെട്ടെന്ന് ഇവനെതിരെ ( ഫിറോസ്ഖാന്‍) കേസ് ഫയല്‍ ചെയ്യുക. തല്‍ക്കാലം വിഷയം ശാന്തമാക്കാന്‍ ഞാന്‍ ചെറിയൊരു കാര്യം പറഞ്ഞെന്നേയുള്ളൂ. അതങ്ങനെ മാത്രം എടുത്താല്‍ മതി. ഡിവോഴ്‌സ് തരുന്നില്ല എന്ന് പറഞ്ഞ് കേസ് കൊടുക്ക്. ഞാന്‍ കൂടെ നില്‍ക്കാം. ഇതെല്ലാം വലിയ പൈസ ചെലവുള്ള കാര്യങ്ങളാണ്. ഫിറോസിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് നീ ഗര്‍ഭിണിയാണെന്നത് ”. തുടര്‍ന്ന്
സജ്‌നയും സംസാരിക്കുന്നുണ്ട്. രണ്ടുതവണ റസൂല്‍ പൂക്കുട്ടിയില്‍നിന്ന് ഗര്‍ഭിണിയായി എന്ന് അവര്‍ സ്ഥിരീകരിക്കുന്നു.
”ആ കുഞ്ഞിനെ വേണം എന്നത് നമ്മള്‍ മ്യൂചലായി എടുത്ത തീരുമാനമാണ്. എനിക്കും നിങ്ങളില്‍ കുഞ്ഞിനെ ആവശ്യമാണ്. ഒരു പ്രാവശ്യമേ ഇക്കയെ വേണമെന്ന് ഞാന്‍ ബലമായി പറഞ്ഞത്. ഇതിന് രണ്ട് മാസം മുന്നേ ആണത്. ഈ പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോള്‍ നമ്മള്‍ സന്തോഷത്തോടെ ഫിസിക്കല്‍ അറ്റാച്ച്‌മെന്റ് ആയപ്പോഴുള്ള കുഞ്ഞാണിത്. നിങ്ങളുടെ ഓവര്‍ കുബുദ്ധി കാരണമാണ് ബന്ധം പുറത്തറിഞ്ഞതെന്ന്”- സജ്‌ന റസൂല്‍ പൂക്കുട്ടിയോട് പറയുന്നുണ്ട്.”റസൂലിക്ക, നിങ്ങളുടെ ഭാര്യയോട് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞേ പറ്റൂ. ചതിച്ചുണ്ടാക്കിയെന്ന് നിങ്ങള്‍ നേരത്തെ പറഞ്ഞു. യുഎഇയില്‍ നിന്ന് എനിക്ക് മെഡിസിന്‍ കൊണ്ട് വരുന്നു. അത്രയും കെയറിംഗ് ആയി നിന്ന ആള്‍ എന്റെ വീട്ടുകാരോട് പറയുന്നത് എങ്ങനെയെങ്കിലും ആ കുഞ്ഞിനെ കൊല്ലാന്‍ നോക്ക് എന്നാണ്. നേരത്തെ ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ”- എന്നെല്ലാം സജ്‌ന നൂര്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്.
”ഇനിയൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ കളയില്ല ഇക്ക എന്ന് ഞാന്‍ പറഞ്ഞതാണ്. കാരണം അന്ന് പോലും ഞാന്‍ ട്രോമയിലൂടെ പോയതാണ്. ഈ കുഞ്ഞ് പോയപ്പോള്‍ പോലും ഞാന്‍ മാനസികമായി വിഷമിച്ചു. വീണ്ടും ഒരു കുഞ്ഞിനെ അള്ളാഹുവായി തന്നതാണ്. ഭാര്യയും ഭര്‍ത്താവുമായി ഹാപ്പിയായി ചെയ്യുന്നത് പോലെ ചെയ്തിട്ട് വന്നതാണല്ലോ” സജ്‌ന പറയുന്നു. എന്നാല്‍ കൃത്യമായി ഒരു സ്റ്റാന്‍ഡും എടുക്കാതെ ഉരുണ്ടുകളിക്കയാണ് റസൂല്‍ പൂക്കുട്ടി ചെയ്യുന്നത്.
ഫിറോസ്ഖാന് വന്‍ പിന്തുണ
ഈ ഓഡിയോ തെളിവുകള്‍ക്ക് പിന്നാലെ താന്‍ റസൂല്‍പൂക്കുട്ടിയുടെ വീട്ടില്‍ പോയതിന്റെ വീഡിയോയും ഫിറോസ് പുറത്തുവിട്ടിട്ടുണ്ട്. തന്റെ കുടുംബത്തെ വെറുതെ വിടണമെന്ന് അയാള്‍ റസൂല്‍ പൂക്കൂട്ടിയുടെ ജ്യേഷ്ഠനോട് പറയുന്നതും തന്റെ സഹോദരന്‍ അങ്ങനെ ചെയ്യില്ലെന്ന് അയാള്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഫിറോസ് ഖാന് വലിയ രീതിയില്‍ പിന്തുണ കൂടിവരികയാണ്. നേരത്തെ സജ്‌നയെ പിന്തുണച്ചവരെല്ലാം, മോശം കമന്റിട്ട് കാലുമാറിയിരിക്കയാണ്.

2023-ല്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞ ഇവര്‍, 2026 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയായിരുന്നു.ഫിറോസ് ഖാന്‍ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നാണ് സജ്‌ന ആരോപിച്ചത്. തന്നെയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.ഒരു 17 വയസ്സുകാരിയെ ഫിറോസ് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ഗുരുതര ആരോപണവും സജ്‌ന ഉന്നയിച്ചു.
ഇതിന് മറുപടിയായിട്ടാണ് ഫിറോസ് രംഗത്ത് എത്തിയത്. സജ്‌നയ്ക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ട് എന്ന് പറഞ്ഞതല്ലാതെ ആദ്യഘട്ടത്തില്‍ അയാള്‍ പേര് പറഞ്ഞിരുന്നില്ല. ഇപ്പോഴാണ് റസൂല്‍ പൂക്കുട്ടിയുമായി 4 വര്‍ഷത്തെ ബന്ധമുണ്ടെന്ന് ആരോപിച്ച്, ഇരുവരും തമ്മിലുള്ള ഫോണ്‍ ശബ്ദരേഖകള്‍ ഫിറോസ് പുറത്തുവിട്ടത്. ഗത്യന്തരമില്ലാതെയാണ് താന്‍ ഇങ്ങനെ ചെയ്യുന്നത് എന്നും ഇതിന്റെ പേരില്‍ താന്‍ കൊല്ലപ്പെടാമെന്നും ഫിറോസ് പറയുന്നു. ഈ വിവാദങ്ങളോട് റസൂല്‍ പൂക്കൂട്ടി പ്രതികരിച്ചിട്ടില്ല.

