തിരുവനന്തപുരം : കാട്ടക്കടയിൽ പാനീയത്തിൽ ഷിഗെല്ല രോഗാണുവിന്റെ സാന്നിധ്യം. രോഗാണുവിനെ കണ്ടെത്തിയത് കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഉള്ള കാർത്തിക ബേക്കറിയിലെ ജ്യൂസിലാണ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധനയ്ക്കായി ശേഖരിച്ച ഓറഞ്ച് ഫ്ലേവർ പാനീയത്തിന്റെ സാമ്പിളിൽ നിന്നാണ് രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. പാനീയം ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. നിരവധി പേർ ജ്യൂസ് കുടിച്ചതായി സംശയമുണ്ട്. സീൽഡ് കമ്പനി പാനീയമല്ല. ദിവസേന ഉണ്ടാക്കുന്ന പാനീയത്തിലാണ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.
കാട്ടാക്കട സ്വദേശിക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രദേശത്ത് പരിശോധനകൾ വ്യാപിപ്പിച്ചത്. വഞ്ചിയൂരിലെ സർക്കാർ ലബോറട്ടറിയിൽ ആണ് പരിശോധന നടത്തിയത്.
