ബിജെപി കൗണ്‍സിലര്‍ സുഗതന് രണ്ട് തവണ ജില്ലാ ഭരണകൂടം നാടുകടത്തിയ പ്രതി. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. 2022, 2025 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ട് തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. അങ്ങനെ ഒരു വധശ്രമക്കേസിലായിരുന്നു ഇയാള്‍ ഒളിവിലായിരുന്നത്. ഇക്കാര്യം പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
വധശ്രമക്കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ഇയാള്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. രണ്ട് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിലവില്‍ പതിനൊന്ന് കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിന് പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമുണ്ടാക്കല്, ഭീഷണിപ്പെടുത്തല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
സുഗതനെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം നടത്തുന്നത്. സുഗതൻ്റെ അനിയനെതിരെ കേസെടുക്കാനും പോലീസ് തയ്യാറെടുക്കുന്നു.

