“ബിജെപി- യുഡിഎഫ് ഡീൽ എന്ന എംവി ഗോവിന്ദൻ്റെ ആവർത്തിച്ചുള്ള ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത് വന്നു. “സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ കൈവശം വെച്ച സീറ്റാണ് ബിജെപിക്ക് നൽകിയത്. സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്. എന്നാൽ തോറ്റു എന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഏറെ പ്രയാസം”. മന്ത്രിസഭാ യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ രാഷ്ടീയ പശ്ചാത്തലം നോക്കിയല്ല നിയമനം നൽകുന്നതെന്ന് ബി അശോകിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് മുഖ്യമന്ത്രി പ്രതികരിച്ചു.
“ഗവർണർ യൂണിവേഴ്സിറ്റികളിൽ ആളുകളെ നിയമിക്കുന്നത് ഇപ്പോഴല്ല. പുതിയ കാര്യവുമല്ല. സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയായതാണ്. LDF സർക്കാരിന്റെ കാലത്തെ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്.” എംജി സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട ആരോപണത്തിനും മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. അതേ സമയം എം ജി സർവകലാശാലയിലെ നിയമനങ്ങൾ പുനപ്പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“മുനമ്പം വിഷയം സർക്കാർ പഠിച്ചു കൊണ്ടിരിക്കുയാണ്.. തീരുമാനം ഉണ്ടാകും. പി എം.ശ്രീ യിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. പി.എം. ശ്രീ, ലേബർ കോഡ്, പി എം.എ.വൈ പദ്ധതികളിൽ സർക്കാർ തീരുമാനങ്ങൾ എടുത്തിട്ടില്ല. പി.എം. ശ്രീയിൽ കഴിഞ്ഞ സർക്കാരാണ് ഒപ്പുവച്ചത്. അതിന്റെ നിയമവശം പരിശോധിക്കണം.”
“വീണ വിജയനെ ഇഡി ചോദ്യം ചെയ്യുന്നത് കേസ് രജിസ്റ്റർ ചെയ്താൽ നടക്കുന്ന നടപടി ക്രമമാണ്. ഇഡിയുടെ അന്വേഷണത്തിൽ സർക്കാരിന് ഒരു അധികാരവുമില്ല.
രാഷ്ട്രീയമായ കേസാണെങ്കിൽ ആ രീതിയിൽ കാണണം. അക്രമം നടത്തിയാൽ നിയമപരമായി നേരിടും.”
സെക്രട്ടറിയേറ്റിൽ മാധ്യമ വിലക്ക്
“2018 ൽ ഇടതു സർക്കാർ ഇറക്കിയ ഓർഡർ നിലൽക്കുകയാണ്. ആ ഉത്തരവ് പുനപ്പരിശോധിക്കും.
ജാഥ വരുമ്പോഴും സമരം വരുമ്പോഴുമാണ് സമരഗേറ്റ് അടച്ചിടുന്നത്. അല്ലാത്ത സമയത്ത് ഗേറ്റ് അടച്ചിട്ടത് പരിശോധിക്കും”.
“അദാനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണ്. ആര്യാടന്റെ ബന്ധുവുമായാണ് കൂടിക്കാഴ്ച നടത്തിയത്.”
ധവളപത്രത്തിൽ കടം
കടം എടുക്കാതെ എങ്ങനെ നടപ്പാക്കുമെന്ന ചോദ്യത്തിന് താൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ അറിയാമെന്ന് മുഖ്യമന്ത്രി. സർക്കാർ ജീവനക്കാരുടെ മെഡിസിപ്പ് പദ്ധതി പുനപരിശോധിക്കും.
ധവളപത്രത്തിൽ AI കണ്ടെന്റ് ഉണ്ടെന്ന തോമസ് ഐസക്കിന്റെ ആരോപണത്തിനും മറുപടി. Al ഉപയോഗിച്ചല്ല തവളപത്രം തയ്യാറാക്കിയത്. Al
ടൂൾ ഇനി സർക്കാർ ഉപയോഗിക്കും. ട്രഷറി ബാലൻസ് രഹസ്യമായിരിക്കണമെന്ന് പറഞ്ഞ മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ തന്നെയാണ് 6000 കോടി ഉണ്ടെന്ന് പുറത്തു പറഞ്ഞത്. ട്രഷറി ബാലൻസ് പുറത്തറിഞ്ഞാൽ ഒരു കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി റീസ്ട്രക്ചർ ചെയ്യും. ബന്ധു നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമെന്ന് പറഞ്ഞിരുന്നു. അത് തിരുത്തി.”
അതിവേഗ റെയിൽ
“ഇ. ശ്രീധരന്റെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. പദ്ധതി
പഠിക്കാൻ റെയിൽവേ, പരിസ്ഥിതി, സാമ്പത്തിക മേഖലയിൽ നിന്നുമുള്ള വിദഗ്ദ്ധ അംഗങ്ങളുടെ കമ്മിറ്റിയെ നിയോഗിക്കുകയാണ് ചെയ്തത്.
മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കും.”
മുഖ്യമന്ത്രി വ്യക്തമാക്കി.

