ടിനി ടോമിനെതിരായ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ വ്യക്തമാക്കി. കടവന്ത്ര മുത സ്റ്റേഷനിൽ എത്തി വിശദമായി മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻസിബ .
“അപകീർത്തിപ്പെടുത്തലിന്റെ പരിധിയിലാണ് പരാതി നിൽക്കുന്നതെന്നാണ് പോലീസ് പറഞ്ഞത്. ടിനി ടോം രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ്യക്തിയാണ്. സർക്കാരിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ട്”
“ടിനി ടോം അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിൻ്റെ തെളിവുകൾ തൻ്റെ പക്കൽ ഉണ്ട്. ഈ സന്ദേശം അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ്”. അൻസിബ പറഞ്ഞു.

