തെറ്റ് തിരുത്താൻ സിപിഎം; പ്ലീനം ഇല്ല; വിശാല സംസ്ഥാന സമിതി; വെള്ളാപ്പള്ളിയ്ക്കെതിരെ വിമർശനം കടുപ്പിക്കണം

insight kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ തെറ്റുതിരുത്തൽ നടപടിയിലേക്ക് കടക്കാൻ സിപിഎം. പ്ലീനമില്ല. വിപുലീകൃത സംസ്ഥാന സമിതി വിളിക്കും. ഓഗസ്റ്റിലാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുക. സ്ഥലം എവിടെയെന്ന് തീരുമാനിച്ചിട്ടില്ല. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. പ്രത്യേക പ്ലീനം വിളിക്കണമെന്നായിരുന്നു കേന്ദ്രകമ്മിറ്റിയിലടക്കം അഭിപ്രായം ഉയർന്നിരുന്നത്. ബംഗാളില്‍ പ്രത്യേക പ്ലീനം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തിൽ പ്ലീനം വിളിക്കേണ്ടെന്നാണ് തീരുമാനം.

അതേസമയം വർഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനാണ് സിപിഐഎ തീരുമാനം. വർഗീയതയോട് സ്വീകരിച്ച അഴകൊഴമ്പൻ സമീപനം അവസാനിപ്പിക്കാൻ സംസ്ഥാന സമിതിയിൽ തീരുമാനം. എല്ലാത്തരം വർഗീയതയേയും ശക്തമായ എതിർക്കും. മുസ്ലിം ലീഗിന്റെ വർഗീയ സമീപനം തുറന്നു കാട്ടാനും തീരുമാനം. വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയും. റിപ്പോർട്ടിലെ വെള്ളാപ്പള്ളി പരാമർശത്തിന് കടുപ്പം പോരാ എന്ന് സംസ്ഥാന സമിതിയിൽ വിമർശനം.

Share This Article